പണ്ടൊരുനാളില്‍ വെള്ളക്കാരന്‍
നമ്മുടെ നാട് ഭരിച്ചപ്പോള്‍
അവകാശങ്ങള്‍ നേടിയെടുക്കാന്‍
ഗാന്ധിജി തന്നുടെ ഹര്‍ത്താല്
സ്വാതന്ത്ര്യത്തിന്‍ ലബ്ധിക്കൊടുവില്‍
ഹര്ത്താല്‍ നല്ലൊരു ബന്ദായി.
ബന്ദിനെയൊടുവില്‍ സുപ്രീംക്കോടതി
തൂക്കിക്കൊല്ലാന്‍ വിധിയിട്ടു..
കോടതി വിധിയുടെ പിറ്റെന്നാളില്‍
ബന്ദിനു നല്ല പുന:ര്ജ്ജന്മം
ഗാന്ധിജിയോടുള്ളാദരവാലേ..
ഹര്ത്താലെന്നു വിളിപ്പേരും.
ഹര്ത്താല്‍ നല്കിയ സ്വാതന്ത്ര്യം ഈ
ഹര്ത്താലാലേ മുടങ്ങുമ്പോള്‍,
ഗാന്ധി സ്വരൂപം വടിയൊന്നോങ്ങാ-
നാകാതങ്ങനെ നില്ക്കുന്നു...
കൊടികള്‍ മാറി അണികള്‍ മാറി
ഹര്ത്താല്‍ നല്ലൊരു മത്സരമായ്.
ഹര്ത്താലിന്നൊരു 'കപ്പു'ണ്ടെങ്കില്‍
ഭാരതമെന്നും ജേതാവ്..
പ്രതിഷേധിക്കാന്‍ ഹര്ത്താല്..
പ്രതിയോഗിക്കും ഹര്ത്താല്
ഇന്നൊരുഹര്ത്താല്‍ നാളൊരു ഹര്ത്താല്
അങ്ങനെ നീളും ഹര്ത്താല്
ഹര്ത്തുലെന്നതൊരുത്സവമാക്കി
മദിക്കാനിവിടിന്നാളുണ്ട്..
ഹര്ത്താലിന്നത് വെള്ള(മടി)ക്കാരുടെ
'പൂര' മഹോത്സവമാകുന്നു....
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും
സര്‍ക്കരുദ്യോഗസ്ഥരുമേ
ഹര്‍ത്തലെന്നത് കേട്ടാലുടനെ
ഹാപ്പി ഹര്‍ത്താല്‍ ചൊല്ലുന്നേ....
Monday, 5 July 2010
Subscribe to:
Posts (Atom)