
പറമ്പിലായ് പാമ്പിന്റെ ചട്ട കണ്ടു.
പാമ്പടുത്തുണ്ടെന്ന് ചൊല്ലിയമ്മ,
പാമ്പിനെ കൊല്ലാൻ വടിയെടുത്തു..
പൊന്നമയ്ക്കാണായ് പിറന്നൊരുത്തൻ.
ആകെ എനിക്കുള്ളൊരാൺതരിയാണെ-
ന്നമ്മ ചൊല്ലുന്നഭിമാനമോടെ...
ആണായ് പിറന്നവൻ എന്റെ കുട്ടൻ..
അവനെനിക്കെന്നും ധൈര്യമേകും...
പാമ്പല്ല, പുലിയല്ല, ആനയല്ല...
സിംഹവും കടുവയും ചേർന്നുവന്നാൽ..
ആണായ് പിറന്നവൻ..ഏന്റെ പുത്രൻ..
ആട്ടിയോടിച്ചിടും കട്ടായമായ്....
പാമ്പിനെ കണ്ടില്ല ചേമ്പിനെ കണ്ടില്ല,
ആന വന്നില്ല, പുലിയുമില്ല..
എന്നിട്ടുമെന്തെ നിന്റെ പുത്രൻ
പായുന്നു കൂറ്റൻ അമറലൊടെ....
പാമ്പല്ല പുലിയല്ല ആനയല്ല,
സിംഹമോ കടുവയോ പേടിയില്ല..
ആണായ് പിറന്നവൻ എന്റെ പുത്രൻ പക്ഷെ
എലിയൊന്നു കണ്ടാൽ നിലവിളിക്കും...