പണ്ടൊരുനാളില്‍ വെള്ളക്കാരന്‍
നമ്മുടെ നാട് ഭരിച്ചപ്പോള്‍
അവകാശങ്ങള്‍ നേടിയെടുക്കാന്‍
ഗാന്ധിജി തന്നുടെ ഹര്‍ത്താല്
സ്വാതന്ത്ര്യത്തിന്‍ ലബ്ധിക്കൊടുവില്‍
ഹര്ത്താല്‍ നല്ലൊരു ബന്ദായി.
ബന്ദിനെയൊടുവില്‍ സുപ്രീംക്കോടതി
തൂക്കിക്കൊല്ലാന്‍ വിധിയിട്ടു..
കോടതി വിധിയുടെ പിറ്റെന്നാളില്‍
ബന്ദിനു നല്ല പുന:ര്ജ്ജന്മം
ഗാന്ധിജിയോടുള്ളാദരവാലേ..
ഹര്ത്താലെന്നു വിളിപ്പേരും.
ഹര്ത്താല്‍ നല്കിയ സ്വാതന്ത്ര്യം ഈ
ഹര്ത്താലാലേ മുടങ്ങുമ്പോള്‍,
ഗാന്ധി സ്വരൂപം വടിയൊന്നോങ്ങാ-
നാകാതങ്ങനെ നില്ക്കുന്നു...
കൊടികള്‍ മാറി അണികള്‍ മാറി
ഹര്ത്താല്‍ നല്ലൊരു മത്സരമായ്.
ഹര്ത്താലിന്നൊരു 'കപ്പു'ണ്ടെങ്കില്‍
ഭാരതമെന്നും ജേതാവ്..
പ്രതിഷേധിക്കാന്‍ ഹര്ത്താല്..
പ്രതിയോഗിക്കും ഹര്ത്താല്
ഇന്നൊരുഹര്ത്താല്‍ നാളൊരു ഹര്ത്താല്
അങ്ങനെ നീളും ഹര്ത്താല്
ഹര്ത്തുലെന്നതൊരുത്സവമാക്കി
മദിക്കാനിവിടിന്നാളുണ്ട്..
ഹര്ത്താലിന്നത് വെള്ള(മടി)ക്കാരുടെ
'പൂര' മഹോത്സവമാകുന്നു....
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും
സര്‍ക്കരുദ്യോഗസ്ഥരുമേ
ഹര്‍ത്തലെന്നത് കേട്ടാലുടനെ
ഹാപ്പി ഹര്‍ത്താല്‍ ചൊല്ലുന്നേ....
Monday, 5 July 2010
Wednesday, 31 March 2010
ബാക്ക്‌ടോര്‍ കുതിര
Tuesday, 2 March 2010
അമ്മ

'അമ്മ'തന്‍ നാനാര്‍ത്ഥം തേടി ഞാന്‍ ചെന്നതോ...
അമ്മ നാമത്തിലെ പോര്‍ക്കളത്തില്‍.....
മിണ്ടുന്നു മുരളുന്നു മാന്തുന്നു ചീറുന്നു...
തീരാത്ത പോരിതെന്തു കഷ്ടം...
ഈ അമ്മ മലയാളി അമ്മയല്ല...
ഈ അമ്മ കൊലയാളി A.M.M.A.-യത്രെ.
പോരു നടക്കട്ടെ പോര്‍വിളി മുറുകട്ടെ
നമുക്കു വാക്കില്‍ സംവാദിക്കാം
ഇനി കവിതയിലേക്ക്....
*************************
ആവോളം ഉമ്മ ചെമ്മേ പകരുന്ന
സ്നേഹത്തിന്നുറവായാണമ്മ..
അമ്മതന്‍ സ്നേഹവും അമ്മിഞ്ഞപ്പാലും
ഹൃത്തില്‍ നിറയ്ക്കനാമെന്നും.
അമ്മയാണുണ്മ നേരിന്‍റെ നന്‍മ,
ഉദരത്തിനുണവേകും മേന്‍മ.
നന്നായ് വളരാന്‍ നന്‍മയാല്‍ നിറയാന്‍
ഹൃദയമൊരുക്കുന്ന വെണ്മ.
ചരിഞ്ഞും മറിഞ്ഞും ഇഴഞ്ഞു നടന്നും
പിച്ചവെച്ചൊടുവില്‍ ഓടി നടന്നും
ഞാനെന്ന എന്നെ നിവര്‍ത്തി നിര്‍ത്തീടുമെന്‍
നട്ടെല്ലു തന്നെയാണമ്മ...
അമ്മയെന്നാദ്യമായ് ചൊല്ലാന്‍ പഠിപ്പിച്ച,
വാക്കിന്‍റെ ഗുരുനാഥയമ്മ.
താതന്‍റെ സ്നേഹ-വാല്‍സല്യ ചിത്രമെന്‍
ഹൃത്തില്‍ വരച്ച കലാകാരിയും.
കഥകള്‍ പറഞ്ഞും കവിതമൊഴിഞ്ഞും
ഹൃദയം നിറയെ കനിവു നിറച്ചും,
വാക്കാല്‍, നോക്കാല്‍ മന്ദസ്മിതത്താല്‍
അറിവു പകര്‍ന്നവള്‍ അമ്മ.
**************************
അമ്മ തന്‍ നനാര്‍ത്ഥ കവിതകള്‍ കൊണ്ടിന്നു
വാക്കിന്‍റെ ചുമരുകള്‍ നിറഞ്ഞിടുമ്പോള്‍...
അമ്മതന്‍ നാമത്തെ നാനാവിധമാക്കിയ...
ആ A.M.M.A. ക്കു തല്‍ക്കാലം മാപ്പുനല്‍കാം
Wednesday, 3 February 2010
കപ്പല്‍ പോയ കപ്പിത്താന്‍
കപ്പല്‍ പോയ കപ്പിത്താന്‍
മുങ്ങുന്ന കപ്പലില്‍ പൊങ്ങുന്നു വീണ്ടും..
പേരും പോരും പോര്‍വിളിയും....
കപ്പിത്താനോ മുഖമില്ല പോലും
മുതലാളിമാര്‍ക്ക് വെളിവുമില്ല.
കപ്പല്‍ തകര്‍ന്നാലും
യാത്രികര്‍ ചത്താലും
നമ്മുടെ വാദം സിന്ദാബദ്...
അറബിക്കടലിന്റെ തീരത്തൊരുനാള്‍
ഗൊര്‍ബ്ബച്ചൊവ്വ് തല്ലിയ കപ്പിത്തനോ..
കോളേറും കടലല താണ്ടി വെരുന്നു
മൂന്നാറില്‍ അലകള്‍ കീറിടുവാന്‍..
ഇപ്പോള്‍ കപ്പിത്താന്‍ വന്നൊരു
കപ്പലും കണ്ടില്ല...
കപ്പിത്തനയ്യോ മുഖവുമില്ല
ഭാവി പറയുന്ന ഭൂതങ്ങള്‍ ചൊല്ലട്ടെ
കപ്പിത്താനിനി ഭാവി എന്ത്?!!
മുങ്ങുന്ന കപ്പലില്‍ പൊങ്ങുന്നു വീണ്ടും..
പേരും പോരും പോര്‍വിളിയും....
കപ്പിത്താനോ മുഖമില്ല പോലും
മുതലാളിമാര്‍ക്ക് വെളിവുമില്ല.
കപ്പല്‍ തകര്‍ന്നാലും
യാത്രികര്‍ ചത്താലും
നമ്മുടെ വാദം സിന്ദാബദ്...
അറബിക്കടലിന്റെ തീരത്തൊരുനാള്‍
ഗൊര്‍ബ്ബച്ചൊവ്വ് തല്ലിയ കപ്പിത്തനോ..
കോളേറും കടലല താണ്ടി വെരുന്നു
മൂന്നാറില്‍ അലകള്‍ കീറിടുവാന്‍..
ഇപ്പോള്‍ കപ്പിത്താന്‍ വന്നൊരു
കപ്പലും കണ്ടില്ല...
കപ്പിത്തനയ്യോ മുഖവുമില്ല
ഭാവി പറയുന്ന ഭൂതങ്ങള്‍ ചൊല്ലട്ടെ
കപ്പിത്താനിനി ഭാവി എന്ത്?!!
Wednesday, 13 January 2010
തനി നാടന്‍ ദാമ്പത്യം
തനി നാടന്‍ ദാമ്പത്യം
ആകാശക്കോണിലാ താരകപ്പാടത്ത്
ആരോ കുങ്കുമച്ചെപ്പുടച്ചു...
ആദ്യാനുരാഗത്തിന്‍ ചുംബനമേറ്റ
കാമുകിപ്പെണ്ണിന്‍ കവിള്‍തടം പോല്‍.
അന്തിമാനത്തിന്‍ ചുവപ്പ് കണ്ടാല്‍,
അന്തിക്കള്ളിന്‍കുടം നിനവിലെത്തും
അന്തിക്കള്ളിന്‍ക്കുടം നിനവില്‍ വന്നാല്‍
പിന്നെ കേശുവും, പാച്ചുവും കൂട്ടിനെത്തും.
കേശുവും പാച്ചുവും കൂട്ടുവന്നാല്‍ പിന്നെ
കൊതുമ്പ് വള്ളത്തില്‍ യത്രയാകും.
കൊതുമ്പിന്‍ വള്ളം തുഴഞ്ഞിടുമ്പോള്‍
കാതില്‍ അക്കരെ ഷാപ്പിലെ താളമേളം.
അക്കരെ ഷാപ്പിലങ്ങെത്തിടുമ്പോള്‍ കാറ്റില്‍
കരിമീന്‍ വറുത്തതിന്‍ വാസനയായ്.
കരിമീന്‍ വറുത്തതും കപ്പയുമായ് ഒപ്പം
അന്തിക്കള്ളിന്‍കുടം കൊണ്ടുവരും.
അന്തിക്കള്ളിന്‍കുടം കിട്ടിയെന്നാല്‍ ഉടന്‍
കേശുവും പാച്ചുവും താളമിടും.
കേശുവും പാച്ചുവും താളമിട്ടാല്‍ പിന്നെ
ഞനെന്ന ഗായകന്‍ പാട്ട് പാടും.
ഞനെന്ന ഗായകന്‍ പാടിയെന്നല്‍ പിന്നെ
ഷാപ്പിനു ചുറ്റിനും പൂരമയി.
ഷാപ്പിനു ചുറ്റിനുംപൂരമായാല്‍ മെല്ലെ
ഞാനെന്ന ഗായകന്‍ യത്രയാകും.
യത്രയില്‍ മക്കള്‍ക്ക് സമ്മാനിക്കാന്‍ നല്ല
വടയഞ്ച് ചൂടോടെ വങ്ങിവെയ്ക്കും.
പൊതിയതു കാണുമ്പോള്‍ കുട്ടികള്‍ക്കും
കെട്ട്യോള്‍ക്കുമുള്ളില്‍ ആനന്ദമായ്.
വട പങ്കിടുമ്പോള്‍ തല്ലുകൂടും; മക്കള്‍
അതുകണ്ടു കെട്ട്യോള്‍ക്കരിശമേറും.
നാവായ വാളുമായ് അരിശം തീര്‍ക്കന്‍ അവള്‍
എന്നോട് തന്നെ കയര്‍ത്ത് കേറും.
അന്നേരം പിടലിക്ക് തല്ലിയെന്നാല്‍ ഉടന്‍
കെട്ട്യോള്‍ക്കരിശം കെട്ടടങ്ങും.
തല്ലുന്നതാണെന്‍റ്റെ ആനന്ദമെങ്കില്‍
കൊള്ളാന്‍ അവള്‍ക്കോ പരമാനന്ദം.
Subscribe to:
Posts (Atom)