
'അമ്മ'തന്‍ നാനാര്‍ത്ഥം തേടി ഞാന്‍ ചെന്നതോ...
അമ്മ നാമത്തിലെ പോര്‍ക്കളത്തില്‍.....
മിണ്ടുന്നു മുരളുന്നു മാന്തുന്നു ചീറുന്നു...
തീരാത്ത പോരിതെന്തു കഷ്ടം...
ഈ അമ്മ മലയാളി അമ്മയല്ല...
ഈ അമ്മ കൊലയാളി A.M.M.A.-യത്രെ.
പോരു നടക്കട്ടെ പോര്‍വിളി മുറുകട്ടെ
നമുക്കു വാക്കില്‍ സംവാദിക്കാം
ഇനി കവിതയിലേക്ക്....
*************************
ആവോളം ഉമ്മ ചെമ്മേ പകരുന്ന
സ്നേഹത്തിന്നുറവായാണമ്മ..
അമ്മതന്‍ സ്നേഹവും അമ്മിഞ്ഞപ്പാലും
ഹൃത്തില്‍ നിറയ്ക്കനാമെന്നും.
അമ്മയാണുണ്മ നേരിന്‍റെ നന്‍മ,
ഉദരത്തിനുണവേകും മേന്‍മ.
നന്നായ് വളരാന്‍ നന്‍മയാല്‍ നിറയാന്‍
ഹൃദയമൊരുക്കുന്ന വെണ്മ.
ചരിഞ്ഞും മറിഞ്ഞും ഇഴഞ്ഞു നടന്നും
പിച്ചവെച്ചൊടുവില്‍ ഓടി നടന്നും
ഞാനെന്ന എന്നെ നിവര്‍ത്തി നിര്‍ത്തീടുമെന്‍
നട്ടെല്ലു തന്നെയാണമ്മ...
അമ്മയെന്നാദ്യമായ് ചൊല്ലാന്‍ പഠിപ്പിച്ച,
വാക്കിന്‍റെ ഗുരുനാഥയമ്മ.
താതന്‍റെ സ്നേഹ-വാല്‍സല്യ ചിത്രമെന്‍
ഹൃത്തില്‍ വരച്ച കലാകാരിയും.
കഥകള്‍ പറഞ്ഞും കവിതമൊഴിഞ്ഞും
ഹൃദയം നിറയെ കനിവു നിറച്ചും,
വാക്കാല്‍, നോക്കാല്‍ മന്ദസ്മിതത്താല്‍
അറിവു പകര്‍ന്നവള്‍ അമ്മ.
**************************
അമ്മ തന്‍ നനാര്‍ത്ഥ കവിതകള്‍ കൊണ്ടിന്നു
വാക്കിന്‍റെ ചുമരുകള്‍ നിറഞ്ഞിടുമ്പോള്‍...
അമ്മതന്‍ നാമത്തെ നാനാവിധമാക്കിയ...
ആ A.M.M.A. ക്കു തല്‍ക്കാലം മാപ്പുനല്‍കാം
ജിജോ,
ReplyDeleteഈ അമ്മ അമമ്മിയാ(വളര്‍ത്തമ്മ). അതോണ്ടാ ഈ അമ്മയ്ക്ക് എല്ലാരേയും ഒരുപോലെ കാണാന്‍ കഴിയാത്തത്.
athe tom sariyanu:)
ReplyDeleteഅമ്മയാണുണ്മ നേരിന്‍റെ നന്‍മ,
ReplyDeleteഉദരത്തിനുണവേകും മേന്‍മ.
നന്നായ് വളരാന്‍ നന്‍മയാല്‍ നിറയാന്‍
ഹൃദയമൊരുക്കുന്ന വെണ്മ.
നല്ല വരികൾ.. നല്ല ഈണം. ആശംസകൾ