Sunday 26 April 2009

വീരന്റെ ധൈര്യം


പറമ്പിലായ്‌ പാമ്പിന്റെ ചട്ട കണ്ടു.
പാമ്പടുത്തുണ്ടെന്ന് ചൊല്ലിയമ്മ,
പാമ്പിനെ കൊല്ലാൻ വടിയെടുത്തു..
പൊന്നമയ്ക്കാണായ്‌ പിറന്നൊരുത്തൻ.

ആകെ എനിക്കുള്ളൊരാൺതരിയാണെ-
ന്നമ്മ ചൊല്ലുന്നഭിമാനമോടെ...
ആണായ്‌ പിറന്നവൻ എന്റെ കുട്ടൻ..
അവനെനിക്കെന്നും ധൈര്യമേകും...

പാമ്പല്ല, പുലിയല്ല, ആനയല്ല...
സിംഹവും കടുവയും ചേർന്നുവന്നാൽ..
ആണായ്‌ പിറന്നവൻ..ഏന്റെ പുത്രൻ..
ആട്ടിയോടിച്ചിടും കട്ടായമായ്‌....

പാമ്പിനെ കണ്ടില്ല ചേമ്പിനെ കണ്ടില്ല,
ആന വന്നില്ല, പുലിയുമില്ല..
എന്നിട്ടുമെന്തെ നിന്റെ പുത്രൻ
പായുന്നു കൂറ്റൻ അമറലൊടെ....

പാമ്പല്ല പുലിയല്ല ആനയല്ല,
സിംഹമോ കടുവയോ പേടിയില്ല..
ആണായ്‌ പിറന്നവൻ എന്റെ പുത്രൻ പക്ഷെ
എലിയൊന്നു കണ്ടാൽ നിലവിളിക്കും...




Tuesday 21 April 2009

എന്റെ സ്വന്തം വണ്ടി



ഗട്ടറുള്ള റോട്ടില്‍... കട്ടവണ്‍ടിയോട്ടി...
കഷ്ടമുള്ള നട്ടില്‍... കഷ്ട്പ്പെട്ട് ഞനും...
നല്ല വണ്‍ടിയൊന്ന്.. കനവ്കണ്ടു ഞാനും ..
ഗള്‍ഫ് നട്ടിലെത്തി..കാശുതേടിയെത്തി..

നാളൊരല്പം താണ്ടി.. ജോലിയോന്നു കിട്ടി
കനവുകണ്ടിടാത്ത... വണ്ടിയും ലഭിച്ചു...
ഞാനെവിടെയുണ്ടോ..ആവിടെയുണ്ടാ വണ്ടി..
വണ്ടിയെന്റ്റെ വണ്‍റ്ടി..വണ്ടി സ്വന്ത വണ്ടി..

വണ്ടിയേതു മോടെല്‍ .. Pillayaru* Model....
വണ്ടിയെന്റെ വണ്ടി....നല്ല പുള്ളിങ്ങുള്ള വണ്ടി..
ഞാന്‍ നടന്നിടുന്പോള്‍ .. മുന്നിലുണ്ടു വണ്ടി..
വണ്ടി സ്വന്ത വണ്ടി.. എന്റെ കുടവണ്ടി....


* ‘ Pillayar ‘ = Lord Vikneswara in Tamil...

Monday 13 April 2009

വോട്ട് തരീന്‍ അരി തെരാം

മൂന്നു രൂപയ്കരി എന്നു ഭരണപക്ഷം
രണ്ടു രൂപയ്കരി എന്നു പ്രതിപക്ഷം
രണ്ടാളും ഭരണത്തിലെതിയാല്‍
അരിവില മുപ്പത്തിരണ്‍ടാകും.

അരിയുണ്ടാവാന്‍ കതിര്‍ വിളയേണം
ക്കതിര്‍ വിളയാന്‍ ഞാറു നടേണം
ഞാറു നടാന്‍ മണ്ണെവിടെ...?!!!
മണ്ണെല്ലാം മാളിക കെട്ടി..
പൊന്നല്ലോ സൂക്ഷിക്കുന്നു....
പൊന്നൊരുപിടി വേവിച്ചെന്നാല്‍
പശിമാറാന്‍ അന്നം തരുമോ...?!!!

സന്പത്ത് കാലത്ത് വൊട്ടേറെ നല്കി
ആപത്ത് കാലത്ത് കൂട്ടാരുമില്ല......