Tuesday 24 March 2009

ബക്കറ്റും കുട്ടിയും

ബക്കറ്റ്

ബക്കറ്റിലെ വെള്ളത്തില്‍ തിരയുണ്ടാവില്ല.
എന്നായി പാര്ട്ടി സെക്രട്ടറി.
ബക്കറ്റിലെ വെള്ള്വും കഥപറ്യുമെന്നയ് മുഖ്യമന്ത്രി.
‌‌
ബക്കറ്റു വെള്ളതിനു സതാനം കക്കൂസിലെന്നൊരു ഭാരവഹി
... പക്ഷെ പാര്ട്ടിക്കു വളരാന്‍ ബക്കറ്റും പിരവും അനിവര്യ
മെന്നതല്ലെ സത്യം ....
കൂട്ടത്തില്‍ വെള്ളവും ഒഴുകും ....

കുട്ടി

അപ്പുറത്തെ കുട്ടി അബ്ദുല്ലകുട്ടി
ഇപ്പുറത്തെത്തിയാല്‍ അല്‍ഭുത്ക്കുട്ടി....

ഇനി കുട്ടിക്കും പറയാം കഥകള്‍ ....

Monday 23 March 2009

സൗജന്യം

സൗജന്യം! സൗജന്യം! എന്നാര്ത്ത്ഘോഷിക്കുന്നു..
ബാങ്കായ ബന്കെല്ലാം creditcard സൗജന്യം
സൗജന്യം മോഹിച്ചു ഒപ്പിച്ചു നാലെണ്ണം..
ഇന്നടച്ചിട്ടും അടച്ചിട്ടും തീരുന്നില്ല....

ഇടിവെട്ട്യോനെയിതാ പാമ്പും കടിച്ചു.....
സാമ്പത്തിക മാന്ദ്യത്തില്‍ ജോലി തെറിച്ചു
ബാങ്കായ ബന്കെല്ലാം വിളിയും തുടങ്ങി..
കാശടച്ചില്ലെന്നാല്‍് ജെയിലെന്നു ചൊല്ലി.

ശനിവന്നു മുറ്റത്ത്‌ മോന്ത ഇളിച്ചപോള്‍
ലക്ഷ്മിയായ് തോന്നിയ മൂഢതയൊര്തു
പരിതപിക്കുന്നു ഞാന്‍ പരിഹാരം തേടി
നെട്ടോട്ടമോടുന്നു ഹാ എന്ത് യോഗം

Saturday 21 March 2009

പരസ്യം

സ്വാതന്ത്ര്യത്തിന്‍ ആദ്യ നാളുകളിലൊന്നില്‍
മഹാത്മാവിനു തന്‍ ജീവന്‍ നഷ്ടമായി.
പിന്നീട് അര്‍ദ്ധ ശതകങ്ങള്‍ക്കിടയില്‍-
എന്നോ ഗാന്ധിക്ക് തന്‍ കണ്ണട നഷ്ടമായി;
അതേതോ പാശ്ചാത്യന്‍ സ്വന്തമാക്കി .
കോടികള്‍ ചിലവിട്ടാ കണ്ണാടി വീണ്ടും
അബ്കരിയയൊരാള്‍ വീണ്ടെടുത്തു,
അബ്കാരിതന്നുടെ രാജ്യസേന്ഹം
പവിത്രമോ അതോ 'പരസ്യമോ'?!!!

Thursday 19 March 2009

പാടുകള്‍ ഒരുപാടു

കടം പറഞ്ഞാല്‍ കടപ്പാട്
അപ്കടമായാല്‍ മുറിപ്പാട്
മുന്നേ അറിഞ്ഞാല്‍ വെളിപാട്‌
നേതാക്കന്മാരുടെ നിലപാട്
സ്ഥാലം പറഞ്ഞാല്‍ ഹരിപ്പാട്
ഉറഞ്ഞു തുള്ളും വെളിച്ചപ്പാട്
ആനയിടന്ഞാല്‍ മദപ്പാട്
പിണങ്ങിയെന്നാല്‍ ഒച്ചപാട്
അങ്ങനെ പാടുകള്‍ ഒരുപാട്

Wednesday 18 March 2009

ചങ്ങന്പുഴ കേള്‍കണ്ട!

കാനന ചായയില്‍ അടു മേയ്ക്കാന്‍
ഞാനും വരട്ടയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തുകൂടാ

അതൊക്ക പണ്ടു

ഇപ്പഴോ!

ഞാനും വരട്ടെ ഞാനും വരട്ടെ
അടുമെയ്ക്കാന്‍ കാടിനുള്ളില്‍
പോരു പിന്നാലെ പോരു പിന്നാലെ
മാന്പൂ പൂക്കും മാസമല്ലേ ....

ചങ്ങന്പുഴ കേള്‍കണ്ട!

Tuesday 17 March 2009

ഭയം ഭയം ഭയമേ...


എലിക്കു ഭയം പൂച്ചയെ..
പൂച്ചക്ക് ഭയം പട്ടിയെ..
പട്ടിക്കു ഭയം കുട്ടിയെ..
കുട്ടിക്ക് ഭയം അച്ഛനെ..
അച്ചന് ഭയം മുതലാളിയെ..
മുതലാളിക്ക് ഭയം തൊഴിലാളിയെ..
ഈന്കുലാബ് സിന്ദാബാദ്...
ഈന്കുലാബ് സിന്ദാബാദ്...

കാലാകാലം കലികാലം

മഞ്ഞു കാലം മാഞ്ഞുപോയ്‌
ശരത്കാലം പൊഴിഞ്ഞു പോയ്
വേനല്‍കാല ചൂടും പേറി
തിരഞ്ഞെടുപ്പിന്‍ കാലം വരവായ്
പണ്ടെങ്ങോ മുങ്ങി മറഞ്ഞ
ഖടരിന്‍ കോമരങ്ങള്‍ വീണ്ടും
പൊങ്ങുന്നു പെരുവഴിയോരം
മഴക്കാല കൂണ് കണക്കെ..
വിരുതെറും മൊഴി മഴയാലെ...
മലയാളിക്കുള്ളം കുളിര്‍ക്കെ..
വിരുതന്മാര്‍ പതിവുകണക്കെ
മുങ്ങി വോട്ടു പെട്ടിക്കുള്ളില്‍.

ഒസ്കാറും മഴക്കാറും



റഹ്മാന് ഓസ്കാര്‍ കിട്ടിയപ്പോള്‍
ഓള്‍ ഇന്ത്യ കോരിതരിച്ചു
പൂക്കുട്ടിക്കും കിട്ടി എന്നറിഞ്ഞു
ഓള്‍ കേരള രക്തം തിളച്ചു
ഓസ്കാര്‍ ഒരു മഴക്കാര്‍
എന്നോര്‍ത്ത് പലരും ചിരിച്ചു
എഴുതാനൊരു വക കീട്ടിയതൊര്തു
ഞാനും രസിച്ചു
ചിരിവരികള്‍ വായിചെന്നാല്‍
നിങ്ങളും ചിരിച്ചോ....

Monday 16 March 2009

സാമ്പത്തിക മാന്ദ്യം


സമ്പന്നര്‍ സാമ്പത്തികം മാന്ദ്യം പറഞ്ഞു കരയുന്നു
സാധാരണക്കാരന്‍ അതെന്ടെന്നോര്‍ത്തു കുഴങ്ങുന്നു
പ്രവസികള്ക് കണ്ണിന്‍ പ്രകാശം മങ്ങുന്നു
പാവപ്പെട്ടവന്‍ അത് കണ്ടു ചിരിക്കുന്നു

Sunday 15 March 2009

ചിരി വരികള്‍

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍
ആയിരം പേര്‍ വരും
കരയുബോള്‍ കൂടെ കരയാന്‍
നിന്‍ നിഴല്‍ മാത്രം വരും

എന്തിന് കരയാണ്‌ അപ്പി ...