Wednesday 13 January 2010

തനി നാടന്‍ ദാമ്പത്യം


തനി നാടന്‍ ദാമ്പത്യം


ആകാശക്കോണിലാ താരകപ്പാടത്ത്
ആരോ കുങ്കുമച്ചെപ്പുടച്ചു...
ആദ്യാനുരാഗത്തിന്‍ ചുംബനമേറ്റ
കാമുകിപ്പെണ്ണിന്‍ കവിള്‍തടം പോല്‍.

അന്തിമാനത്തിന്‍ ചുവപ്പ് കണ്ടാല്‍,
അന്തിക്കള്ളിന്‍കുടം നിനവിലെത്തും
അന്തിക്കള്ളിന്‍ക്കുടം നിനവില്‍ വന്നാല്‍
പിന്നെ കേശുവും, പാച്ചുവും കൂട്ടിനെത്തും.

കേശുവും പാച്ചുവും കൂട്ടുവന്നാല്‍ പിന്നെ
കൊതുമ്പ് വള്ളത്തില്‍ യത്രയാകും.
കൊതുമ്പിന്‍ വള്ളം തുഴഞ്ഞിടുമ്പോള്‍
കാതില്‍ അക്കരെ ഷാപ്പിലെ താളമേളം.

അക്കരെ ഷാപ്പിലങ്ങെത്തിടുമ്പോള്‍ കാറ്റില്‍
കരിമീന്‍ വറുത്തതിന്‍ വാസനയായ്.
കരിമീന്‍ വറുത്തതും കപ്പയുമായ് ഒപ്പം
അന്തിക്കള്ളിന്‍കുടം കൊണ്ടുവരും.


അന്തിക്കള്ളിന്‍കുടം കിട്ടിയെന്നാല്‍ ഉടന്‍
കേശുവും പാച്ചുവും താളമിടും.
കേശുവും പാച്ചുവും താളമിട്ടാല്‍ പിന്നെ
ഞനെന്ന ഗായകന്‍ പാട്ട് പാടും.

ഞനെന്ന ഗായകന്‍ പാടിയെന്നല്‍ പിന്നെ
ഷാപ്പിനു ചുറ്റിനും പൂരമയി.
ഷാപ്പിനു ചുറ്റിനുംപൂരമായാല്‍ മെല്ലെ
ഞാനെന്ന ഗായകന്‍ യത്രയാകും.

യത്രയില്‍ മക്കള്‍ക്ക് സമ്മാനിക്കാന്‍ നല്ല
വടയഞ്ച് ചൂടോടെ വങ്ങിവെയ്ക്കും.
പൊതിയതു കാണുമ്പോള്‍ കുട്ടികള്‍ക്കും
കെട്ട്യോള്‍ക്കുമുള്ളില്‍ ആനന്ദമായ്‌.

വട പങ്കിടുമ്പോള്‍ തല്ലുകൂടും; മക്കള്‍
അതുകണ്ടു കെട്ട്യോള്‍ക്കരിശമേറും.
നാവായ വാളുമായ് അരിശം തീര്‍ക്കന്‍ അവള്‍
എന്നോട് തന്നെ കയര്‍ത്ത് കേറും.

അന്നേരം പിടലിക്ക് തല്ലിയെന്നാല്‍ ഉടന്‍
കെട്ട്യോള്‍ക്കരിശം കെട്ടടങ്ങും.
തല്ലുന്നതാണെന്‍റ്റെ ആനന്ദമെങ്കില്‍
കൊള്ളാന്‍ അവള്‍ക്കോ പരമാനന്ദം.