Thursday 18 June 2009

യുറേക്കാ!...


കൂടുതലും ഉറങ്ങി തീര്‍ത്ത ബിരുദ പഠനകാലത്ത് ഹോസ്റല്‍ ശാപ്പാടിനോട് ഗുഡ്ബൈ പറഞ്ഞ് സ്വന്തം പാചക പരീക്ഷണങ്ങളുമായി ഞങ്ങള്‍ ഒരുകൂട്ടം അടുത്ത ഗ്രാമത്തില്‍ ചേക്കേറിയത് ജീവനില്‍ കൊതിയുള്ളത് കൊണ്ട് മാത്രമണ്‌ .

അങ്ങനെ ഒരു ഒഴിവു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞു എല്ലോരും ഉറങ്ങിഇയ നേരം ഞാന്‍ മാത്രം ഉറങ്ങിയില്ല ... അധികമായാല്‍ അമൃതും വിഷം. ഉറക്കത്തിന്റെ കാര്യത്തില്‍ എല്ലോരും എന്നെ ബഹുമാനിച്ചിരുന്നു..ഞാനെന്ന ഉറക്ക ശ്രേഷ്ടന്‍... ആവോളം ഉറങ്ങുമായിരുന്നു..ഉറങ്ങിയെഴുന്നേറ്റാല്‍ പിന്നെ ഉറക്ക ക്ഷീണം മാറ്റാന്‍ ഒന്നൂടെ ഉറങ്ങും അത്രേ ഉള്ളൂ....

അകയുള്ള ഒരു പങ്കയുടെ കീഴില്‍ പത്തുപേര്‍ സുഭിക്ഷമായി ഉറങ്ങുന്ന മനോഹരമായ ക്ഴ്ച്നോക്കി ഞാനും വെറുതെ കിടന്നു..
വിരസത മാറ്റാന്‍ അവസരം നോക്കി ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണുകള്‍ അപ്പോഴാണ് ആ കാഴ്ച കണ്ടത്‌ , ചങ്ങനാശേരിക്കാരന്‍ ഫ്രെണ്ടിന്റെ ബാക്കിലായി താഴെവീഴാന്‍ ഒരുങ്ങിനില്കുന്ന 'താരപ്പൊടി മാസിക' (മനസ്സിലായില്ലെ സ്റ്റാര്ഡസ്റ്റ് മാഗസിന്‍) ...അതില്‍ ഒരുത്തന്‍ മസിലൊക്കെ പെറുക്കി കാണിച്ച് നില്ക്കുന്നു, എന്തോ 'ജെട്ടി' എന്നോ മറ്റോ ആണ് പേര് .

ഇവനൊക്കെ മാസിലുകട്ടി പ്രശസ്തരായി ... ഞാനൊക്കെ എന്നാണാവോ ഒന്ന് പ്രശസ്തനാവുന്നത് ...സ്വന്തം ക്ലാസ്സിലെ കുട്ടികള്‍ക്കുപോലും എന്നെ അത്ര പരിചയമില്ല..പരിചയമുള്ളവര്‍ എന്നെ 'മാവേലി' എന്ന് വിളിക്കും. കൂടുതല്‍ പറയേണ്ടതില്ലല്ലോ?!

പ്രസസ്തനാവാനുള്ള വഴിതേടി മനസ്സ്‌ പല വഴി പാഞ്ഞു...ഗൂഗിള്‍ സെര്‍ച്ച്‌ പോലെ പൊടുന്നനെ എന്റെ മാനസബ്രൌസറില്‍ ഒരു കൂട്ടം ചിത്രങ്ങള്‍ നിരന്നു...

'മഹാത്മാ ഗാന്ധി'; മൊട്ടത്തല പോലെ തന്നെ തെളിഞ്ഞ പുഞ്ചിരിയാല്‍ ഒരു രാജ്യത്തിന്‍റെ (ഈ ലോകത്തിന്റെ തന്നെ) ഹൃദയം കവര്‍ന്ന മഹാന്‍..നമ്മുടെ രാഷ്ട്രപിതാവ്‌ ..... ബാപ്പുവിനെ കുഞ്ഞുങ്ങള്‍ പോലും തിരിച്ചറിയുന്നു.... അഹിംസ എന്ന ആയുധം കൊണ്ട സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ കീഴടക്കിയ രാജ്യസ്നേഹി...

കൊള്ളാം ആ ലൈന്‍ തന്നെ നോക്കിയാലോ?!, രാജ്യ സ്നേഹം..അല്പം അഹിംസ പ്രഭാഷണം.....ഒരു ചെറിയ സത്യാന്വേഷണ പരീക്ഷണം ഒക്കെ ആവാമല്ലോ... പക്ഷെ ആ വേഷം നമുക്ക് ചേരോ ?!... മ്മ് 'മൊട്ടത്തല' സാരമില്ല ഇപ്പൊ സ്റ്റൈലാണ് ..സ്റ്റൈലാണ് . വട്ടത്തിലുള്ള കണ്ണട..അതൊരു കൂളിംഗ്‌ ഗ്ളാസ്സ് വെച്ചു മേക്കപ്‌ ചെയ്യാം, പക്ഷെ ജീന്‍സും ടീ ഷര്‍ട്ടും മാറ്റി ആ ഒറ്റമുണ്ട് ... ശ്ശെ!.. അത് ശരിയാവില്ല...നമ്മടെ ഗ്ലാമറിന് ചേരുന്ന പണിയല്ല മക്കളേ...അല്ലെങ്ങില്‍ തന്നെ ഇനിയെന്ത്‌ സ്വാതന്ത്ര്യ സമരം...സ്വാതന്ത്ര്യം നമുക്കൊരല്പം കൂടിപോയോ എന്നണ് സംശയം.

അടുത്തതരാണാവോ...ആഹാ!... ഇത് ഞാന്‍ കലക്കും...'കമലഹാസന്‍ ' കൊള്ളാം... അഭിനയം, സംവിധാനം, ആലാപനം, സ്റ്റണ്ട് , ഗുണ്ട് (നമ്മുടെ തലേക്കെട്ടുകാരന്‍ മേനോനെപ്പോലെ വേണമെങ്കില്‍ സംഗീതവുമാകാം) എല്ലാം ഒന്നിച്ച് പയറ്റാം. നല്ല നല്ല സുന്ദരിമാരോട് ഇഴുകി നടിക്കലാമേ....അടിപൊളി...പക്ഷെ ഈ ഇറക്കുമതി നായികമാരുടെ 'ഹൈറ്റിന്' അവരുമായുള്ള 'ഡീലിംഗ്സ് 'ശരിയാവണമെങ്കില്‍ ഞാന്‍ ഇനിയും 'ഹോര്‍ളിക്സ്' ഒരുപാട്‌ കുടിക്കണം (നീളം വയ്ക്കാന്‍)... അല്ലെങ്കില്‍ പിന്നെ സ്ടൂളിട്ട് അഭിനയിക്കണം... ഏയ്‌ വേണ്ട വേണ്ട റിസ്ക്‌ വേണ്ട...

ശ്ശെടാ ഒന്ന് പ്രശസ്തനാവാമെന്നു വെച്ചാല്‍ ഒരു രക്ഷേമില്ലല്ലോടെ...

ഐന്‍സ്റ്റീന്‍, എഡിസന്‍, തുടങ്ങിയവരുടെ നിരയണ് ഇനി..... പ്രശസ്തരായ ഈ ശാസ്ത്ര്ജ്ഞന്മാരുടെ പാത പിന്തുടര്‍ന്ന്‍ എന്തെങ്കിലും ഒന്ന് കണ്ടുപിടിച്ചാല്‍ തന്നെ നമ്മളും പ്രശസസ്തനാവൂലെ?! (ഹി.. ഹി.. ഹി.. പണ്ട് ആരെങ്കിലും ഒക്കെ കണ്ടുപിടിച്ചതൊക്കെ വെറുതെ കണ്ടൊണ്ടിരിക്കാമെന്നാല്ലതെ നമുക്ക് വേറെന്തു യോഗം)

എഡിസന്‍ ബള്‍ബ്‌ കണ്ടു പിടിച്ചു, അത്കൊണ്ട് നമ്മള്‍ മുടങ്ങാതെ കരണ്ട് ബില്‍ അടക്കുന്നു..മാര്‍കോണി റേഡിയോ കണ്ടുപിടിച്ചു....അതോണ്ട് മുടങ്ങാതെ നമുക്ക് പാട്ട് കേള്ക്കാം.. മൊബൈലില്‍ വിളിക്കാം...മോശക്കാരനായ ഒരു ജോണ്‍ (ജോണ്‍ ബേഡ് ) ടി വി കണ്ടുപിടിച്ചു.. എന്തിനാ?!.. നമുക്ക്‌ ഐഡിയ സ്റ്റാര്‍ സിങ്ങറും സിനിമാലേം ഒക്കെ കാണാന്‍....

വേറൊരളുണ്ടല്ലോ... ഗുരുത്വം കണ്ടുപിടിച്ച പാര്‍ട്ടി...ങാ..സര്‍ ഐസക് ന്യൂട്ടണ്‍...ഒരിക്കല്‍ അദേഹത്തിന്റെ തലയില്‍ ഒരു ആപ്പിള്‍ വീണതില്‍ പിന്നെയാണത്രെ ഈ കാണുന്ന ഗുരുത്വമൊക്കെ (ഭൂ ഗുരുത്വം)ഉണ്ടായതു .... അങ്ങനെ ആവാന്‍ വഴിയല്ല പണ്ട് മുതല്കെ മാങ്ങാ ആയാലും അപ്പിളായാലും ഒക്കെ താഴോട്ട് തന്നെയാണ് വീഴുന്നത് . അപ്പൊ പിന്നെ ആപ്പ്ള്‍് തലക്ക് വിഴുന്നപ്പോളകും പുള്ളിക്ക് ബുദ്ധി ഉദിച്ചത്...ഹ ഹഹ ഹോ ഹോ ഹോ ...
"യുറേക്ക!... ഞാന്‍ കണ്ടുപിടിച്ചേ....."
"കേരളത്തില്‍ പിറന്നത് മഹാഭാഗ്യം...ഇവിടെ മുഴുവന്‍ തെങ്ങല്ലേ ...തെങ്ങ് നിറയെ തേങ്ങായല്ലേ ....ഒരെണ്ണം എന്റെ തലക്കും വീഴും... ഒരു ആപ്പിള്‍ വിഴുന്നാല്‍ ഇത്രേം ബുദ്ധി... അപ്പൊ ഒരു തേങ്ങ വിഴുന്നലോ?!!..."

1 comment: